വി​മാ​നാ​പ​ക​ട​ത്തി​ൽ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്റെ മ​ര​ണം; അ​മീ​ർ അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: എ​യ​ർ​ഫോ​ഴ്സ് പ​രി​ശീ​ല​ന വി​മാ​നം ത​ക​ര്‍ന്ന് വീ​ണ് മ​രി​ച്ച വ്യോ​മ​സേ​ന പൈ​ല​റ്റ് ലെ​ഫ്റ്റ​ന​ന്റ് മു​ഹ​മ്മ​ദ് മ​ഹ്മൂ​ദ് അ​ബ്ദു​ൽ റ​സൂ​ലി​ന്റെ കു​ടും​ബ​ത്തെ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ഏ​റെ വേ​ദ​ന പ്ര​ക​ടി​പ്പി​ച്ച അ​മീ​ര്‍ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സം നേ​ർ​ന്നു.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹും നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

കു​വൈ​ത്തി​ലെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലെ അ​ല്‍ റൗ​ദ​ത്തെ​യി​ന്‍ പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച​യാ​ണ് എ​യ​ർ​ഫോ​ഴ്സ് പ​രി​ശീ​ല​ന വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ര്‍ന്നു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​കാ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Death of Air Force officer in plane crash-Emir Condoled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.