കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ് വ്യോമസേന സൈനിക സൈറ്റുകൾ സന്ദർശിച്ചു. എയർ ഡിഫൻസ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ ഖാലിദ് അൽ ശുറൈയാനും വ്യോമസേന ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സാങ്കേതിക സന്നദ്ധത ശൈഖ് ഫഹദ് പരിശോധിച്ചു.
കുവൈത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന സ്തംഭമെന്ന നിലയിൽ വ്യോമസേനക്ക് വലിയ പ്രധാന്യമുണ്ടെന്ന് സൂചിപ്പിച്ച മന്ത്രി, രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ വ്യോമ സേനയുടെ നിർണായക പങ്കിനെ പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഉയർന്ന ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും ഉണർത്തി. സൈനികരുടെ കാര്യക്ഷമതയും അർപ്പണബോധത്തോടും കൂടിയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.