കുവൈത്ത് സിറ്റി: തദ്ദേശ തെരഞ്ഞെടുപ്പിെൻറ ചൂടും ചൂരുമറിഞ്ഞ പ്രചാരണത്തിെൻറ ആവേശത്തിലാണ് മലയാള നാട്. മറ്റു തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഓരോ വോട്ടർമാരോടും നേരിട്ട് വോട്ടഭ്യർഥിക്കാനും സംവദിക്കാനും എത്തുന്നുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ വേറിട്ടുനിർത്തുന്നത്. ഇൗ സമ്പർക്കവും സംവേദനവും കേവലം വോട്ടുചോദിക്കലിനപ്പുറത്ത് രാജ്യത്തിെൻറ വർത്തമാനവും ഭാവിയും സംബന്ധിച്ച് ജനങ്ങൾക്ക് അവബോധമുണ്ടാക്കാൻ കൂടി വിനിയോഗിക്കേണ്ടതുണ്ട്.
നൂറ്റാണ്ട് കണ്ട മാരക മഹാമാരിയായ കോവിഡിനെക്കാൾ ഇന്ത്യയെ ബാധിച്ച വൈറസായി മതേതര മനസ്സുകൾ വിലയിരുന്നത് ഫാഷിസത്തെയാണ്. മനസ്സുകളോട് സംവദിക്കുകയെന്നതല്ലാത്ത ഒരു വാക്സിനും ഈ വൈറസിനെ തുടച്ചുനീക്കാൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. സ്വൈര ജീവിതം സാധ്യമല്ലാത്ത വിധം അതിെൻറ ദ്രംഷ്ടകൾ സമൂഹത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു.
സാമ്പത്തികമേഖലയാകെ തകർന്നിരിക്കുന്നു. എല്ലാം കോർപറേറ്റുകൾക്ക് തീറെഴുതി കൊടുത്തുകൊണ്ടിരിക്കുന്നു. തൊഴിൽരഹിതരുടെ എണ്ണം ദിനേനയെന്നോണം വർധിക്കുന്നു. വിദ്യാഭ്യാസ മേഖല കാവിവത്കരണത്തിെൻറ പൂർണതയിലേക്കെത്തിക്കൊണ്ടിരിക്കുന്നു. ഇന്ധനവില കുതിക്കുന്നു. ജനതയുടെ ഭക്ഷണത്തളികയിലേക്ക് നേരിട്ട് കൈയിട്ടുവാരാൻ കൃഷി നിയമങ്ങളിലും കൈവെച്ചുകഴിഞ്ഞു. ഇതെല്ലാം മറച്ചുപിടിക്കാൻ കൂട്ടുപിടിക്കുന്നത് വർഗീയതയെയാണ്. സമൂഹത്തിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടിരിക്കുന്ന ഉന്മാദ ദേശീയതയുടെയും പരമത വിദ്വേഷത്തിെൻറയും മറവിലാണ് ജനവിരുദ്ധനയങ്ങൾ ഒളിച്ചുകടത്തുന്നത്. നട്ടാൽ മുളക്കാത്ത നുണകൾ പ്രചരിപ്പിച്ച് സമൂഹത്തെ മതപരമായി വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളും സംഘ് പരിവാർ ശക്തികൾ അനുസ്യൂതം തുടരുന്നു. ഈ പതിതാവസ്ഥയിൽ നിന്നുള്ള മോചനത്തിന് ജന്മനസ്സുകളിലേക്ക് യാഥാർഥ്യങ്ങളെത്തിക്കുകയെന്ന ദൗത്യം കൂടി ഗ്രാമ ഗ്രാമാന്തരങ്ങളിൽ നടക്കുന്ന ജനസമ്പർക്ക പ്രചാരണങ്ങളിലൂടെ നിർവഹിക്കപ്പെടണം.
മതേതര ചിന്താഗതി പുലർത്തുന്ന സംഘടനകളും പ്രവർത്തകരും പ്രാദേശിക വിഷയങ്ങളിൽ ഒതുങ്ങാതെ ഇൗ അവസരം പ്രയോജനപ്പെടുത്തിയാൽ ഫാഷിസ്റ്റുകൾക്ക് ബാലികേറാമലയായി ഇന്നും നിലനിൽക്കുന്ന മലയാളനാടിനെ സമാധാനത്തിെൻറ തുരുത്തായി നിലനിർത്താനും ഫാഷിസ്റ്റ് വിരുദ്ധപോരാട്ടങ്ങളുടെ ഊർജസ്രോതസ്സാക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.