കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസൻസ് സംവിധാനം പ്രാബല്യത്തിലായി. ട്രാഫിക് കൺട്രോൾ റൂമിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ജനറൽ മഹ്മൂദ് അൽ ദൂസരിയാണ് സംവിധാനത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത്. ലൈസൻസ് ഉടമക്ക് ഒാൺലൈനായി ട്രാഫിക് പിഴകൾ അടക്കാനും ലൈസൻസ് പുതുക്കാനുമുള്ള സംവിധാനമായാണ് ആരംഭിച്ചത്.
ഉടമയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചതാണ് പരിഷ്കരിച്ച സ്മാർട്ട് ഡ്രൈവിങ് ലൈസൻസ്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായതിനാൽ ഇലക്ട്രോണിക് ലൈസൻസ് ഉപയോഗിച്ച് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും വാഹനമോടിക്കാൻ സാധിക്കും. രാജ്യത്തെ റോഡുകളിൽ പുതുതായി സ്ഥാപിച്ച 100 നിരീക്ഷണ കാമറുകളുടെ ഉദ്ഘാടനവും ദൂസരി നിർവഹിച്ചു.ആധുനിക സജ്ജീകരണത്തോടെയുള്ള ഇവ സൗരോർജം കൊണ്ട് പ്രവർത്തിക്കുന്നവയാണ്. അകലെ നടക്കുന്ന ഗതാഗത നിയമലംഘനങ്ങൾ പോലും കൃത്യമായി ഒപ്പിയെടുക്കാൻ ഇവക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 79 കാമറകൾ ഇതിനകം രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ കാമറകളുടെ എണ്ണം 179 ആയി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.