കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈത്ത് ടവറുകൾ, ഗ്രീൻ ഐലൻഡ് പ്രദേശങ്ങളിൽ ഏരിയൽ ഫോട്ടോഗ്രഫിക്ക് (ഡ്രോൺ) നിരോധനം. സുരക്ഷ നടപടിയുടെ ഭാഗമായി മാർച്ച് ഒന്നുവരെയാണ് നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളും പ്രദർശനങ്ങളും ഈ മേഖലകളിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനങ്ങളിൽ പങ്കെടുക്കുന്ന ആളില്ല വിമാനങ്ങളുടെ റേഡിയോ ഫ്രീക്വൻസികളിൽ തടസ്സം നേരിടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഡ്രോൺ നിരോധനം. സുരക്ഷ കണക്കിലെടുത്ത് തീരുമാനത്തോട് പൊതുജനം സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.