കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂളുകൾ നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ. ഒാൺലൈൻ സമ്പ്രദായം അനന്തമായി നീളുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാവുമെന്നും വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. സാമൂഹിക ഇടപെടലിന് അവസരമില്ലാതിരിക്കുന്നത് വിദ്യാർഥികളിൽ മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്കിടയാക്കും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കണ്ണിനുണ്ടാക്കുന്ന പ്രശ്നം, കൂട്ടുകൂടാനും കളിക്കാനും അവസരമില്ലാത്തതിനാൽ പൊണ്ണത്തടി പോലെയുള്ള ശാരീരിക പ്രശ്നങ്ങൾ എന്നിവയുണ്ടാവും. നേരിട്ടുള്ള അധ്യയനത്തിന് ഒാൺലൈൻ വിദ്യാഭ്യാസം പകരമാവില്ല.
അതുകൊണ്ട് സ്കൂൾ തുറന്നേ പറ്റൂവെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ദാന അൽ മിഷാൻ പറഞ്ഞു. നിയന്ത്രണങ്ങളോടെ വിദ്യാലയങ്ങൾ തുറക്കാൻ മന്ത്രാലയം തയാറെടുപ്പ് ആരംഭിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു. സ്വകാര്യ സ്കൂളുകൾ നേരിട്ടുള്ള ക്ലാസ് ആരംഭിക്കാൻ തയാറാണെന്നും അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് തടസ്സമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.