കുവൈത്ത് സിറ്റി: വിവിധ സർക്കാർ, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുവൈത്ത് യൂനിവേഴ്സിറ്റി വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. വിദ്യാർഥികളെ അവരുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ ഭാവി തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതാകും മേള. ‘നിങ്ങളുടെ തിരഞ്ഞെടുപ്പ് ഒരു മാതൃരാജ്യത്തെ നിർമിക്കുന്നു’ എന്നതാണ് മുദ്രാവാക്യം. കുവൈത്തിന്റെ വിദ്യാഭ്യാസ, അക്കാദമിക മേഖലകളിലെ സുസ്ഥിര വികസനത്തിന്റെ മുൻഗണന നൽകുന്നതാണ് പരിപാടി.
കുവൈത്തിലെ അമേരിക്കൻ യൂനിവേഴ്സിറ്റി, കനേഡിയൻ കോളജ്, അമേരിക്കൻ ഇന്റർനാഷനൽ യൂനിവേഴ്സിറ്റി, കോളജ് ഓഫ് ടെക്നോളജി ആൻഡ് ഏവിയേഷൻ തുടങ്ങി സ്വകാര്യ മേഖലയിലെ 11 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം മേളയിലുണ്ടാകും. ബോക്ഹിൽ കോളജ്, അറബ് ഓപൺ യൂനിവേഴ്സിറ്റി, ഇന്റർനാഷനൽ യൂനിവേഴ്സിറ്റി, കുവൈത്ത് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൂടാതെ ഉന്നത സൈനിക വിദ്യാഭ്യാസത്തിനായുള്ള ഒമ്പതു സർക്കാർ സ്ഥാപനങ്ങൾ, ശാസ്ത്രത്തെയും യുവാക്കളെയും പിന്തുണക്കുന്ന നാല് സ്ഥാപനങ്ങൾ എന്നിവയും പങ്കാളികളാണ്.
യൂനിവേഴ്സിറ്റി സാംസ്കാരിക കേന്ദ്രത്തിൽ മേയ് രണ്ടിന് ആരംഭിക്കുന്ന മേള മൂന്നു ദിവസം നീണ്ടുനിൽക്കും. ശിൽപശാലകളും ഫീൽഡ് ടൂറുകളും, മറ്റു വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.