കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ, സർക്കാർ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിെൻറ തിരുമാനം പത്ത് ദിവസത്തിനകം പാര്‍ലമെൻറ് വിദ്യാഭ്യാസ, സാംസ്‌കാരിക സമിതിയെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. സഊദ് അല്‍ ഹര്‍ബി വ്യക്തമാക്കി. പാർലമെൻറ് സമിതിയുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയിലാവാൻ ഇടവരുത്തില്ല. ഒാൺലൈൻ ക്ലാസുകൾ മന്ത്രാലയത്തിന് മുന്നിലുള്ള ഒാപ്ഷൻ ആണ്. ഏതായാലും ഇക്കാര്യത്തിൽ തീരുമാനം വൈകില്ലെന്ന് മന്ത്രി പറഞ്ഞു. പാര്‍ലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.