കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് മാംസ വിതരണത്തിന് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി കാമ്പയിൻ ആരംഭിച്ചു.
കുവൈത്തിലെ സാമ്പത്തിക ശേഷിയില്ലാത്തവർക്ക് മാംസം വിതരണം ചെയ്യാനാണ് സംഭാവന സ്വീകരിച്ചുതുടങ്ങിയതെന്ന് റെഡ് ക്രെസൻറ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹ അൽ ബർജസ് പറഞ്ഞു.
ജൂലൈ 31നാണ് ബലി പെരുന്നാൾ പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധി നിരവധിപേരുടെ തൊഴിലിനെയും വരുമാനത്തെയും ബാധിച്ചതിനാൽ ഇത്തവണ സേവനപ്രവർത്തനങ്ങളുടെ പ്രസക്തി വർധിച്ചെന്ന് അവർ പറഞ്ഞു. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ശുവൈഖിലെ സംഘടനയുടെ ആസ്ഥാനത്ത് എത്തുകയോ ചെയ്യാമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.