കുവൈത്ത് സിറ്റി: ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന് കുവൈത്തിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ രജിസ്ട്രേഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.
അതേസമയം, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, മരണവുമായി ബന്ധപ്പെട്ട യാത്രികർ തുടങ്ങിയവർക്ക് cw.kuwait@mea.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
മുൻഗണന ക്രമത്തിൽ യാത്രക്കാരെ തെരഞ്ഞെടുക്കാനുള്ള അധികാരം എംബസിക്ക് മാത്രമാണെന്നും പുറത്തുനിന്ന് ലഭിക്കുന്ന വാഗ്ദാനങ്ങൾക്ക് എംബസി ഉത്തരവാദിയാവില്ലെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ടിക്കറ്റ് ബുക്കിങ്/ഇഷ്യൂ/വിൽപനക്കുള്ള ഏക ഏജൻസി ഇന്ത്യയാണെന്നും ഇക്കാര്യത്തിൽ എംബസി ഇടപെടുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് cw.kuwait@mea.gov.in, cw1.kuwait@mea.gov.in എന്നീ മെയിൽ വിലാസത്തിലും 965 66501391, 965 97610246, 965 97229945 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.