Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമടക്കയാത്ര: എംബസി...

മടക്കയാത്ര: എംബസി രജിസ്​ട്രേഷൻ താൽക്കാലികമായി നിർത്തി

text_fields
bookmark_border
kuwait-embassy
cancel

കുവൈത്ത്​ സിറ്റി: ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന്​ കുവൈത്തിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ രജിസ്​ട്രേഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.

അതേസമയം, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, മരണവുമായി ബന്ധപ്പെട്ട യാത്രികർ തുടങ്ങിയവർക്ക്​ cw.kuwait@mea.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

മുൻഗണന ക്രമത്തിൽ യാത്രക്കാരെ തെരഞ്ഞെടുക്കാനുള്ള അധികാരം എംബസിക്ക്​ മാത്രമാണെന്നും പുറത്തുനിന്ന്​ ലഭിക്കുന്ന വാഗ്​ദാനങ്ങൾക്ക്​ എംബസി ഉത്തരവാദിയാവില്ലെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ടിക്കറ്റ്​ ബുക്കിങ്​/ഇഷ്യൂ/വിൽപനക്കുള്ള ഏക ഏജൻസി ഇന്ത്യയാണെന്നും ഇക്കാര്യത്തിൽ എംബസി ഇടപെടുന്നില്ലെന്നും അധികൃതർ വ്യക്​തമാക്കി. കൂടുതൽ വിവരങ്ങൾക്ക്​ cw.kuwait@mea.gov.in, cw1.kuwait@mea.gov.in എന്നീ മെയിൽ വിലാസത്തിലും 965 66501391, 965 97610246, 965 97229945 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightrepatriationembassy registration
News Summary - embassy suspended registration temporarily for repatriation
Next Story