കുവൈത്ത് സിറ്റി: രാജ്യത്ത് എമര്‍ജന്‍സി കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 83,000 എമര്‍ജന്‍സി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വക്താവ് ഒസാമ അൽ മാദൻ അറിയിച്ചു. ജനുവരി മുതൽ ജൂൺ വരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കിയവരുടെ കണക്കുകളാണ് മന്ത്രാലയം പുറത്തു വിട്ടത്.
അടിയന്തര കേസുകളുടെ എണ്ണം വർഷം തോറും വർധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈത്യകാലത്തിനായുള്ള തയാറെടുപ്പുകള്‍ നടന്നു വരികയാണ്. ക്യാമ്പ് സൈറ്റുകളിൽ നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ പ്രഥമശുശ്രൂഷ പോയന്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.
രാജ്യത്തെ ക്യാമ്പിങ് ഏരിയകളിൽ അടിയന്തര മെഡിക്കല്‍ സേവനം ഉറപ്പാക്കാൻ ആംബുലൻസുകളും മറ്റ് സംവിധാനങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.