കുവൈത്ത് സിറ്റി: കുവൈത്ത് അമീറിനും, കിരീടാവകാശിക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലെന്ന് അമീരി ദിവാൻ. അമീറിന്റെയും കിരീടാവകാശിയുടെയും പ്രഫൈലുകളാണെന്ന വ്യാജേന അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകളൊന്നുമില്ല. വ്യാജ അക്കൗണ്ടുകൾക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.