കുവൈത്ത് സിറ്റി: വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ സ്കൂളുകളിലെ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ കാര്യങ്ങൾക്കുള്ള അസി. അണ്ടർ സെക്രട്ടറി മൻസൂർ അൽ ദാഫിരി സ്കൂൾ അധികൃതർക്ക് നിർദേശം നൽകി.
വിദ്യാഭ്യാസ ജില്ലകളുടെ ഡയറക്ടർമാർ, മതവിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ, പ്രത്യേക വിദ്യാഭ്യാസ സ്കൂൾ വകുപ്പിന്റെ ഡയറക്ടർ എന്നിവർ ഇക്കാര്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സ്കൂളുകളിലെ കുടിവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കാൻ എല്ലാ സ്കൂളുകൾക്കും സർക്കുലർ അയക്കണം. കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കി കഴുകിയ ശേഷം വാട്ടർ ഫിൽട്ടറുകൾ മാറ്റണം. ഇത് കുടിക്കാൻ പാകമായ മലിനീകരണമില്ലാത്ത വെള്ളത്തിന്റെ വിതരണം ഉറപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്കൂളുകളിലെ കുടിവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണി, വെള്ളം ശുദ്ധവും കുടിക്കാൻ പാകമായതുമാണെന്ന് ഉറപ്പാക്കൽ എന്നിവ പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി.
അതിൽ ശുദ്ധമായ കുടിവെള്ളം നൽകുന്നതും ഉൾപ്പെടുന്നുവെന്ന് അധികൃതർ വിശദീകരിച്ചു. കുടിവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണി, ടാങ്കുകൾ വൃത്തിയാക്കൽ, ഫിൽട്ടറുകൾ സ്ഥാപിക്കൽ എന്നിവ മലിനീകരണവും ബാക്ടീരിയയും അടിഞ്ഞുകൂടുന്നത് തടയുമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.