കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമസേനക്ക് കരുത്തേകാൻ അത്യാധുനിക പോർവിമാനമായ രണ്ട് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് കൂടി എത്തി. കുവൈത്ത് വാങ്ങുന്ന 28 യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകളിൽ മൂന്നാം ബാച്ചിൽ ഉൾപ്പെടുന്നവയാണ് ഇവ.
ഇതിന്റെ ഭാഗമായി അലി അൽ സലീം അസബ എയർബേസിൽ നടന്ന പരിപാടിയിൽ ബേസ് കമാൻഡർ ദാഫർ അൽ അജ്മി, കുവൈത്തിലെ ഇറ്റലി അംബാസഡർ ചാർലോ ബൽദൂസി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിരവധി അത്യാധുനിക നിരീക്ഷണ-റഡാർ സംവിധാനങ്ങളും ആക്രമണശേഷിയും ഉൾപ്പെടുന്ന ബഹുമുഖ പോർവിമാനമാണ് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.