കുവൈത്ത് സിറ്റി: വിശ്വമാനവികത ഇസ്ലാമിക സാമൂഹിക കാഴ്ചപ്പാടിെൻറ മുഖമുദ്രയാണെന്നും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഇസ്ലാം അനുവദിക്കുന്നുവെന്നും യുവ പ്രസംഗകൻ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു.
‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ പ്രമേയവുമായി ഡിസംബര്‍ 28, 29, 30, 31 തീയതികളില്‍ മലപ്പുറം കൂരിയാടില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിെൻറ കുവൈത്ത് പ്രചാരണോദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. ഔഖാഫ് കോഒാഡിനേറ്റര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ വൈസ് പ്രസിഡൻറ് വി.എ. മൊയ്തുണ്ണി കടവല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര ആമുഖ പ്രഭാഷണം നടത്തി.
ചെയര്മാന് ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി, അലി മാത്ര, മുഹമ്മദ് റാഫി കതിരൂര്‍, അബ്ദുറഹ്മാന് തങ്ങള്‍, എൻ.കെ. റഹീം മാറഞ്ചേരി എന്നിവര്‍ പങ്കെടുത്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി സ്വാഗതവും സാല്‍മിയ യൂനിറ്റ് ജനറല്‍ സെക്രട്ടറി പി.സി.കെ. അഹ്മദ് കുട്ടി നന്ദിയും പറഞ്ഞു. എന്‍ജി. സൈദ് മുഹമ്മദ് റഫീഖ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.