കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി റൂബി ജൂബിലി സമാപന മഹാസമ്മേളനം നവംബർ 10ന് അബ്ബാസിയ നോട്ടിങ്ഹാം സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്ദീൻ, അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ പി.എം.എ. സലാം, അബ്ദുറഹ്മാൻ കല്ലായി, എം.എൽ.എമാരായ അഡ്വ. എൻ. ശംസുദ്ദീൻ, പി.ബി. അബ്ദുൽ റസാഖ്, പാറക്കൽ അബ്ദുല്ല, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡൻറ് അഡ്വ. ഫൈസൽ ബാബു, പ്രഥമ ഇ. അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് ജേതാവും വേൾഡ് ഗ്ലോബൽ മലയാളി കൗൺസിൽ ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി, കേരളാ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, അറബ് പ്രമുഖർ, വിവിധ ജി.സി.സി കെ.എം.സി.സി. നേതാക്കൾ, കുവൈത്തിലെ മത, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും.
സമ്മേളനനഗരിയിൽ വൈകീട്ട് മൂന്നുമുതൽ 5.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കുമെന്ന് സാൽമിയ കാലിക്കറ്റ് ലൈവ് റസ്റ്റാറൻറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. സമ്മേളനഭാഗമായി 10 ബൈത്തുറഹ്മകൾ, 40 യുവതീയുവാക്കളുടെ സമൂഹവിവാഹം, കേരളത്തിലെ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് 40 വീതം വീൽചെയർ, സ്ട്രെച്ചർ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, സീതി സാഹിബ് വിദ്യാഭ്യാസ സ്കോളർഷിപ്പ്, മുഹമ്മദലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതികൾ, സിഎച്ച് സെൻററുകൾക്ക് സാമ്പത്തിക സഹായം എന്നീ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കും. സ്വാഗത സംഘം ചെയർമാൻ ഷറഫുദ്ദീൻ കണ്ണേത്ത്, കേന്ദ്ര പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ കൺവീനർ ബഷീർ ബാത്ത, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ. അബ്ദുൽ റസാഖ്, വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, വൈസ് ചെയർമാൻ എച്ച്. ഇബ്രാഹിം കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.