ഹവല്ലി: സാരഥി കുവൈത്തിെൻറ 18ാമത് വാര്‍ഷികാഘോഷമായ ‘സാരഥീയം’ ഹവല്ലി ഖാദ്സിയ സ്പോര്‍ട്ടിങ് ക്ലബ് ഇൻഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി. സാരഥി ഭവന നിർമാണ പദ്ധതി, സാരഥി പാലിയേറ്റിവ് കെയര്‍ സെൻറര്‍ എന്നീ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ‘സാരഥീയം’ ആഘോഷിച്ചത്.
ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്. സിബി ഉദ്ഘാടനം നിര്‍വഹിച്ചു. സാരഥി പ്രസിഡൻറ് സജീവ് നാരായണന് അധ്യക്ഷത വഹിച്ചു. സാരഥി സെൻറര്‍ ഫോര്‍ എക്സലന്‍സ് ഡയറക്ടര്‍ കേണൽ വിജയന് മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി വിനീഷ് വിശ്വം, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എൻ.എസ്. ജയന്, ട്രഷറര്‍ ജയന് സദാശിവൻ, അല്‍മുല്ല എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ ഹുസേഫ സദന്പുര്വാല, രക്ഷാധികാരി സുരേഷ് കൊച്ചത്ത്, സാരഥി ട്രസ്റ്റ് ചെയര്മാന് അനിത് കുമാർ, വനിതവേദി വൈസ് ചെയര്‍പേഴ്സണ്‍ ജിനി ജയകുമാർ, സാരഥി ഗുരുകുലം പ്രസിഡൻറ് അഖില്‍ സലിം എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം നേടിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനുമോനെ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ ഡോ. പൽപു അവാര്‍ഡ് മനോജ് മാവേലിക്കര, സലിം കൊമ്മേരി എന്നിവര്‍ ഏറ്റുവാങ്ങി. ഇരുനൂറോളം കലാകാരന്മാര് അണിനിരന്ന നൃത്തശിൽപം ‘അഗ്നി സ്തോകം’ വേദിയില്‍ അരങ്ങേറി. പ്രശസ്ത പിന്നണി ഗായകന് ഡോ. മധു ബാലകൃഷ്ണൻ, റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ വൈഷ്ണവ് ഗിരീഷ്, ലക്ഷ്മി ജയിൻ, അനിത ഷേയ്ക് എന്നിവര്‍ അണിനിരന്ന സംഗീതവിരുന്നും ജിനോയുടെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ അടങ്ങുന്ന മെഗാഷോയും പരിപാടിയുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.