കുവൈത്ത് സിറ്റി: സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ജലീബ് ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും ചെന്നൈ, -കോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ താമസകാര്യ വകുപ്പിെൻറ ചുമതലയുള്ള കേണൽ അലി മിസ്ഫർ അൽ-അദ്വാനി, മലങ്കര ഓർത്തഡോക്സ് സഭയുടെ അത്മായ ട്രസ്റ്റി ഡോ. ജോർജ്പോൾ, എൻ.ഇ.സി.കെ ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ് എന്നിവർ സംസാരിച്ചു.
സ്മരണിക സുവനീർ കൺവീനർ ബിനു ബെന്യാമിൽനിന്ന് ഏറ്റുവാങ്ങി ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജിന് നൽകി മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഇടവകാംഗം ടൈറ്റസ് മാത്യു രചിച്ച ഗാനസമാഹരം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഫാ. വർഗീസ് ഇടവന, എൻ.ഇ.സി.കെ എക്സിക്യുട്ടീവ് അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി, ഇടവക ട്രഷറർ അജിഷ് എം. തോമസ്, സെക്രട്ടറി അബ്രഹാം അലക്സ്, സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ബാബു വർഗീസ്, ഷാജി ഇലഞ്ഞിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. നാടൻ ഭക്ഷ്യമേള, കലപരിപാടികൾ, കുട്ടികൾക്കുള്ള പ്രത്യേക മത്സരങ്ങൾ, കുട്ടികൾ നയിച്ച മ്യൂസിക് ഫ്യൂഷൻ, ചെണ്ടമേളം, പിന്നണിഗായകരായ വിധു പ്രതാപ്, അമൃത സുരേഷ്, സീ- ടിവിയുടെ സരിഗമയിലെ ഫൈനലിസ്റ്റായ വൈഷ്ണവ് ഗിരിഷ്, സലിൽ, ജിയോ എന്നിവർ നയിച്ച ഗാനമേള, സച്ചിൻ, സജി ഓച്ചിറ എന്നിവർ നയിച്ച കോമഡി ഷോ എന്നിവ ആദ്യഫലപ്പെരുന്നാളിെൻറ ആകർഷണങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.