കുവൈത്ത് സിറ്റി: വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മലയാളിക്ക് കുവൈത്തിലെ ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ യാത്ര കുവൈത്ത് ചികിത്സാ സഹായം നൽകി. തൃശൂർ പറപ്പൂക്കര സ്വദേശി ജയേഷിനാണ് 2,36,741 രൂപയുടെ ധനസഹായം നൽകിയത്. ഫഹാഹീൽ എക്സ്പ്രസ് ഹൈവേ 30ാം നമ്പർ റോഡിൽ മെഹ്ബൂലക്ക് സമീപം നടന്ന വാഹനാപകടത്തെത്തുടർന്നാണ് ജയേഷിെൻറ കാൽ മുറിച്ചുമാറ്റേണ്ടിവന്നത്. രണ്ടു മാസമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ജയേഷ് കുവൈത്തിൽ എത്തിയിട്ട് ഒരു വർഷമേ ആകുന്നുള്ളൂ.
ഭാര്യയും മൂന്നു വയസ്സായ കുഞ്ഞും നാട്ടിലാണ്. അഭ്യുദയകാംക്ഷികളായ സ്ഥിരം യാത്രക്കാരുടെ കൂടി സഹായത്തോടെയാണ് ധനസമാഹരണം നടത്തിയത്. തുക നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിെൻറ രേഖകൾ ജയേഷിന് കൈമാറി. യാത്ര കുവൈത്ത് പ്രസിഡൻറ് മനോജ് മഠത്തിൽ, സ്ഥാപകൻ അനിൽ ആനാട്, ഇലക്ഷൻ ജനറൽ കൺവീനർ കെ.കെ. ബഷീർ, സാൽമിയ പ്രസിഡൻറ് ഷെബീർ മൊയ്തീൻ, സാൽമിയ ട്രഷറർ എം.ആർ. രാജേഷ്, ഫഹാഹീൽ സെക്രട്ടറി ജിസ്മോ൯ ചാക്കോ, അബ്ബാസിയ കൺവീനർ ജീസൺ ശനിയാഴ്ച അദാ൯ ആശുപത്രിയിൽ ജയേഷിനെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.