കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്തിെൻറ നേതൃത്വത്തിൽ പൂർത്തീകരിച്ച അട്ടപ്പാടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എം.ബി. രാജേഷ് എം.പി നിർവഹിച്ചു. പാലക്കാട് ജില്ലയിലെ പുതൂര്‍ പഞ്ചായത്തിലെ എലച്ചിവഴി ഊരിലെ 249 ഓളം ആദിവാസി കുടംബങ്ങള്‍ക്കാണ് പദ്ധതി വഴി കുടിവെള്ളം ലഭിക്കുക.
16 ലക്ഷത്തോളം രൂപ മുടക്കിയാണ് വനിതാവേദി കുവൈത്ത് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് വനിതാവേദി പ്രസിഡൻറ് ശാന്താ നായർ അധ്യക്ഷത വഹിച്ചു.
വനിതാവേദി ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട്, കല ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം ദിവാകര വാര്യർ, കല ഭാരവാഹി പി.ആർ. ബാബു, സി.പി.എം ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വട്ടത്തമ്മ, ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ഗ്രാമപഞ്ചായത്ത് അംഗം തങ്കവേലും തുടങ്ങിയവർ പങ്കെടുത്തു. പ്രാഥമികാവശ്യങ്ങൾക്കുവേണ്ടിയുള്ള ശുദ്ധജലത്തിന് കിലോമീറ്ററുകൾ താണ്ടേണ്ടി വന്ന ആദിവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി മാറും ഈ പദ്ധതി. പാലക്കാട് എം.പി. സഖാവ് എം.പി. രാജേഷാണ് ഈ സംരഭം വനിതാവേദി കുവൈത്തിന് മുമ്പാകെ ശിപാര്‍ശ ചെയ്തത്.
തുടർന്ന് വനിതാവേദിയുടെ മെഗാ ഇവൻറിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് ഭവാനിപ്പുഴയുടെ തീരത്ത് കിണർ നിർമിച്ച് പൈപ്പ് വഴി ടാങ്കുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.