കുവൈത്ത് സിറ്റി: ആയുരാരോഗ്യപരിരക്ഷയുടെ സന്ദേശപ്രചാരണാര്‍ഥം സാരഥി കുവൈത്ത് സംഘടിപ്പിച്ച കായികമേളക്ക് ഖൈഫാന്‍ സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയം ആതിഥ്യമരുളി. സാരഥി പ്രസിഡൻറ് സജീവ് നാരായണന് പതാക ഉയര്‍ത്തി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വിനീഷ് വിശ്വം, ട്രഷറര്‍ ജയന് സദാശിവന്, സെക്രട്ടറി മനു മോഹന്‍, രക്ഷാധികാരി സുരേഷ് കൊച്ചത്ത്, സാരഥി ട്രസ്റ്റ് ചെയര്മാന് അനിത്കുമാര്‍, സെക്രട്ടറി സജീവ് കുമാർ, ട്രഷറര്‍ രജീഷ് മുല്ലയ്ക്കല്, വനിതാവേദി ആക്ടിങ് ചെയര്‍പേഴ്സണ്‍ ജിനി ജയകുമാർ, സ്പോർട്സ് മീറ്റ് കണ്‍വീനര്‍ സനല്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആയിരത്തില്‍പരം കായികതാരങ്ങള്‍ 70 ഇനങ്ങളിലായി മാറ്റുരച്ചു. സാരഥിയുടെ വിവിധ യൂനിറ്റുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ അല്‍ മുല്ല എക്സ്ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ ജോൺ സൈമൺ മുഖ്യാതിഥിയായി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.