കുവൈത്ത് സിറ്റി: മുൻ കേന്ദ്രമന്ത്രിയും ദീർഘകാലം ഇന്ത്യൻ പാർലമെൻറംഗവുമായിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിെൻറ വിയോഗത്തിെൻറ ഒന്നാം വാർഷികത്തിൽ കുവൈത്ത് കെ.എം.സി.സി അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. കുണ്ടൂർ മർകസ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. അബൂട്ടി മാസ്റ്റർ ശിവപുരം അനുസ്മരണപ്രഭാഷണം നടത്തി.
കണ്ണൂർ താനെയിൽ നിന്ന് ഐക്യരാഷ്ട്രസഭ വരെ എത്തിയ ലോകനേതാവായിരുന്നു അഹമ്മദ് എന്നും ഇന്ത്യൻ പാർലമെൻറിൽ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനുവേണ്ടിയും വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെയും പടപൊരുതിയ അദ്ദേഹത്തിെൻറ മരണം ന്യൂനപക്ഷങ്ങൾക്ക് തീരാ നഷ്ടമാണെന്നും അദ്ദേഹം അനുസ്മരണപ്രഭാഷണത്തിൽ പറഞ്ഞു. ദീപിക ദിനപത്രം ഡൽഹി അസോസിയേറ്റ് ബ്യുറോ ചീഫ് ജോർജ് കള്ളിവയലിൽ ഇ. അഹമ്മദുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
ശറഫുദ്ദീൻ കണ്ണേത്ത്, ബഷീർ ബാത്ത, മുഹമ്മദലി ഫൈസി (ഇസ്ലാമിക് കൗൺസിൽ), സാമുവൽ ചാക്കോ (ഒ.ഐ.സി.സി) എന്നിവർ സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി ഭാരവാഹികളായ എം.കെ. അബ്ദുൽ റസാഖ്, അസീസ് വലിയകത്ത്, ഇസ്മയിൽ ബേവിഞ്ച, ഫാസിൽ കൊല്ലം, ടി.ടി. മുഹമ്മദ് സലിം, ടി.വി. അബ്ദുൽ അസീസ്, സൈനുദ്ദീൻ കടിഞ്ഞിമൂല, ഖാലിദ് അല്ലക്കാട്, എച്ച്. ഇബ്രാഹിംകുട്ടി, സിദ്ദീഖ് വലിയകത്ത് എന്നിവർ സന്നിഹിതരായിരുന്നു. അബൂട്ടി മാസ്റ്റർക്കുള്ള ഉപഹാരം മുൻ പ്രസിഡൻറ് എ.കെ. മഹമൂദ് കൈമാറി. മതകാര്യവകുപ്പ് സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും സെക്രട്ടറി ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.