കുവൈത്ത് സിറ്റി: കെ.ഐ.ജി വെസ്റ്റ്മേഖല പ്രവർത്തക സംഗമം കെ.ഐ.ജി പ്രസിഡൻറ് സക്കീർ ഹുസൈൻ തൂവ്വുർ ഉദ്ഘാടനം ചെയ്തു. ഉന്നതമായ ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാവ്യക്തികളായി മാറണമെന്നും സമൂഹത്തിന് പ്രയോജനം ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യമനസ്സുകളെ അകറ്റാനും ഭിന്നിപ്പിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ പരമാവധി സ്നേഹ, സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കാനും സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ഥാനം തേടുന്ന പ്രവർത്തകൻ എന്ന വിഷയത്തിൽ കെ.ഐ.ജി വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് വാരാന്തയോഗ അജണ്ട വിശദാംശങ്ങളും വെസ്റ്റ്മേഖല സെക്രട്ടറി സി.പി. മുഹമ്മദ് നൈസാം പ്രോഗ്രാമുകളും വിശദീകരിച്ചു. ട്രഷറർ എസ്.എ.പി ആസാദും സംസാരിച്ചു. കെ.ഐ.ജിയുടെ കീഴിൽ നടന്നുവരുന്ന ജനക്ഷേമപദ്ധതിയായ ഒരുമക്ക് വേണ്ടി രണ്ട് മാസക്കാലയളവിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച യൂനിറ്റുകളെയും എരിയകളെയും സംഗമത്തിൽ അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. വെസ്റ്റ് മേഖല പ്രസിഡൻറ് മുഹമ്മദ് ശരീഫ് പി.ടി സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. മുഹമ്മദ് നജീബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് ഫസലുൽ ഹഖ് സമാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.