കുവൈത്ത് സിറ്റി: ജനുവരി 19, 20 തീയതികളിൽ നടക്കുന്ന, കല കുവൈത്ത് 39ാം വാർഷിക സമ്മേളന പ്രചാരണാർഥം, ഫഹാഹീൽ, സാൽമിയ മേഖലകളിൽ സംഗീതസന്ധ്യ സംഘടിപ്പിച്ചു. പഴയ നാടക ഗാനങ്ങൾ, വിപ്ലവ ഗാനങ്ങൾ, നാടൻപാട്ടുകൾ, തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ എന്നിവ കോർത്തിണക്കിയായിരുന്നു പരിപാടി. ഫഹാഹീൽ കല സെൻററിൽ ‘മധുരിക്കും ഓർമകളെ’ എന്ന പരിപാടി ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അനൂപ് മാങ്ങാട് അധ്യക്ഷത വഹിച്ചു. കല ജോയൻറ് സെക്രട്ടറി പ്രസീത് കരുണാകരൻ, മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
കല സാൽമിയ സെൻററിൽ നടന്ന ‘പൊന്നരിവാൾ അമ്പിളിയിൽ’ പരിപാടിയിൽ മേഖല പ്രസിഡൻറ് അജ്നാസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.ആർ. കിരൺ, കല പ്രസിഡൻറ് സുഗത കുമാർ, ജനറൽ സെക്രട്ടറി ജെ. സജി, ട്രഷറർ രമേശ് കണ്ണപുരം, ജോയൻറ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അരുൺ കുമാർ എന്നിവർ സംസാരിച്ചു. വിജയകൃഷ്ണൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.