അബ്ബാസിയ: സാരഥി കുവൈത്ത് വാർഷിക കലാസാംസ്കാരികോത്സവം ‘സർഗസംഗമം’ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡൻറ് സജീവ് നാരായണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിനീഷ് വിശ്വം അധ്യക്ഷത വഹിച്ചു. ട്രഷറൽ ജയൻ സദാശിവൻ, വൈസ് പ്രസിഡൻറ് കെ.ആർ. അജി, സെക്രട്ടറി മനു കെ. മോഹനൻ, ജോയൻറ് ട്രഷറർ ഷനൂബ് വി. ശേഖർ, വനിതാവേദി സെക്രട്ടറി സിന്ദുജ ജിജി, ട്രഷറർ ജയകുമാരി, ജോയൻറ് കൺവീനർ ജിനി ജയകുമാർ, ജോയൻറ് സെക്രടറി രമ്യ ദിനു, ജോയൻറ് ട്രഷറർ വിദ്യ സുരേഷ്, സാരഥി ജോയൻറ് സെക്രട്ടറി സ്മിത ലിബു, വാസുദേവൻ എന്നിവർ സംബന്ധിച്ചു.
കിഡ്സ്, സബ്ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 50 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. 900ത്തിലധികം പേർ പെങ്കടുത്തു. ജനറൽ കൺവീനർ എം.പി. ജിതേഷ് സ്വാഗതം പറഞ്ഞു. അൽമുല്ല എക്സ്ചേഞ്ച് കസ്റ്റമർ റിലേഷൻ മാനേജർ സി.ആർ. ജിപ്സൺ നന്ദി പറഞ്ഞു. സബ്ജൂനിയർ വിഭാഗത്തിൽ ഋഷികേഷ് ടി. സുദർശൻ, അനഘ മനോജ് ജൂനിയർ വിഭാഗത്തിൽ ധ്രുവൻ ഷാജൻ, നന്ദപ്രസാദ് സീനിയർ വിഭാഗത്തിൽ നിഖിൽ സുധാകരൻ, നന്ദന സന്തോഷ് ജനറൽ വിഭാഗത്തിൽ കെ.പി. സുരേഷ്, രാഖി സുകുമാരൻ എന്നിവർ യഥാക്രമം കലാപ്രതിഭയും കലാതിലകവുമായി. സാരഥി ഫഹാഹീൽ യൂനിറ്റ് ഒാവറാൾ ചാമ്പ്യന്മാരായി. മംഗഫ് വെസ്റ്റ് യൂനിറ്റ് രണ്ടാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.