കുവൈത്ത് സിറ്റി: നാടക കൂട്ടായ്മയായ കൽപക് 29ാം വാര്‍ഷികത്തോടനുബന്ധിച്ച് ഷേക്സ്പിയറുടെ വിഖ്യാത നാടകം ‘ഒഥല്ലോ’ കുവൈത്തിൽ അരങ്ങിലെത്തിക്കുന്നു. ഏപ്രില്‍ 13, 14 തീയതികളില്‍ നടത്തുന്ന അവതരണത്തിനുള്ള ടിക്കറ്റ് പ്രകാശനവും വിൽപനനോദ്ഘാടനവും നടത്തി. പ്രഫഷനൽ നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബാബുജി ബത്തേരിയാണ് സംവിധാനം ചെയ്യുന്നത്. ഒരുമാസമായി സംഘം തീവ്രപരിശീലനത്തിലാണ്.
പ്രവാസലോകത്തിെൻറ പരിമിതികൾ അനുഭവവേദ്യമാകാതെ പ്രഫഷനൽ മികവോടെ തന്നെ നാടകം അരങ്ങിലെത്തിക്കുമെന്ന് സംവിധായകൻ ബാബുജി ബത്തേരി പറഞ്ഞു.
കുവൈത്തിലെ നാടകപ്രേമികളുടെയും നാടക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അല്‍ വഹീദ പ്രോജക്ട് ജനറല്‍ മാനേജര്‍ വര്‍ഗീസ് പോള്‍ ഓര്മ ജ്വല്ലറി മാനേജര്‍ പ്രവീണിന് ആദ്യ ടിക്കറ്റ് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. എൻ.ബി.ടി.സി മാനേജിങ് ഡയറക്ടര്‍ കെ.ജി. എബ്രഹാം നാടക ക്യാമ്പ് സന്ദര്‍ശിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. കൽപക് പ്രസിഡൻറ് ചന്ദ്രന് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ലളിതമായ ചടങ്ങിനുശേഷം റിഹേഴ്സല്‍ ക്യാമ്പ് തുടര്‍ന്നപ്പോള്‍ ചടങ്ങില്‍ സന്നിഹിതരായവര്‍ക്ക് പുതിയ അനുഭവമായി. പ്രോഗ്രാം കണ്‍വീനര്‍ വല്സന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.