അബ്ബാസിയ: കെ.കെ.എം.എ സർഗോത്സവ് 2018ൽ ബ്രാഞ്ച് തലത്തിൽ അബ്ബാസിയയും സോണൽ തലത്തിൽ ഫർവാനിയയും കിരീടം നേടി. ഫഹാഹീൽ, ഫർവാനിയ ബ്രാഞ്ചുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സോണൽ തലത്തിൽ അഹമ്മദി, കുവൈത്തി സിറ്റി എന്നിവ രണ്ടും മൂന്നും സ്ഥാനക്കാരായി.അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ ഞായറാഴ്ച രാവിലെ എട്ടിന് തുടങ്ങിയ മത്സരങ്ങൾ രാത്രി 11 വരെ നീണ്ടു. മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, ദഫ് തുടങ്ങിയ കലാപരിപാടികളുണ്ടായി. ഖുർആൻ പാരായണം, ഖുർആൻ മനഃപാഠം, ക്വിസ് മത്സരങ്ങളുണ്ടായി.
അൽമുല്ല എക്സ്ചേഞ്ച് കസ്റ്റമർ റിലേഷൻഷിപ് മാനേജർ പാരീഷ് പട്ടേദാർ മുഖ്യാതിഥിയായിരുന്നു. കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, ചെയർമാൻ എൻ.എ. മുനീർ, വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ. ബഷീർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, വർക്കിങ് പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, കേന്ദ്ര സോണൽ ഭാരവാഹികളായ സി. ഫിറോസ്, കെ.സി. ഗഫൂർ, സംസം റഷീദ്, കെ.എച്ച്. മുഹമ്മദ്കുഞ്ഞി, എൻജി നവാസ്, പി.ടി. അബ്ദുൽ അസീസ്, ഒ.എം. ഷാഫി, മുനീർ തുരുത്തി, എം. അബ്ദുൽ മുനീർ, എ.വി. മുസ്തഫ തുടങ്ങിയവർ സമ്മാനങ്ങൾ നൽകി. കെ.സി. കരീം, വി.കെ. ഗഫൂർ, മജീദ് റവാബി, വി. അബ്ദുൽ കരീം, കെ.ഒ. മൊയ്തു, സുൽഫിക്കർ, എൻ. നിസാമുദ്ധീൻ, ഒ.പി. ശറഫുദ്ധീൻ, പി. ഷെരീഫ്, കമറുദ്ധീൻ, അഷ്റഫ് മണ്ണഞ്ചേരി, അബ്ദുൽ റസാഖ്, അബ്ദുല്ലത്തീഫ് ഷെഡിയ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.