കു​വൈ​ത്ത്​ മ​ല​ങ്ക​ര റൈ​റ്റ്​ മൂ​വ്​​മെൻറ്​  ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഇന്നു​മുതൽ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മ​ല​ങ്ക​ര റൈ​റ്റ്​ മൂ​വ്​​മ​​െൻറ്​ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​​ അ​ബ്ബാ​സി​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ്​​കൂ​ളി​ലെ മാ​ർ ദി​വ​ന്നാ​സി​യോ​സ്​ ന​ഗി​റി​ൽ ന​ട​ക്കു​ന്ന മ​ല​ങ്ക​ര സം​ഗ​മ​ത്തി​ൽ കേ​ര​ള കാ​ത​ലി​ക്​ ബി​ഷ​പ്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ മാ​ർ ബ​സേ​ലി​യോ​സ്​ ക​ർ​ദി​നാ​ൾ ക്ലീ​മ്മീ​സ്​ കാ​തോ​ലി​ക്ക ബാ​വ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഫ്രാ​ൻ​സി​സ്​ പാ​ടി​ല (വ​ത്തി​ക്കാ​ൻ നൂ​ൺ​ഷ്യ), ഇ​ത​ര സ​ഭാ, സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, സം​ഘ​ട​നാ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ക്കും.

പാ​ർ​പ്പി​ട, വി​ദ്യ​ഭ്യാ​സ, ആ​രോ​ഗ്യ സ്വ​യം​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഉൗ​ന്ന​ൽ ന​ൽ​കി ഒ​രു​വ​ർ​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ്​ രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒ​രു ഗ്രാ​മം ദ​ത്തെ​ടു​ക്ക​ൽ, മൂ​ന്ന്​ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ഡ​യാ​ലി​സി​സ്​ മെ​ഷീ​ൻ ന​ൽ​ക​ൽ, എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്​​മ​സ്, എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​സ്​​റ്റ്​ തു​ട​ങ്ങി ര​ണ്ട്​ കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം ന​ട​പ്പാ​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്​ മാ​ർ ബ​സേ​ലി​യോ​സ്​ ക​ർ​ദി​നാ​ൾ ക്ലി​മ്മീ​സ്​ കാ​തോ​ലി​ക്ക ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം ന​ൽ​കും. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 8.30ന്​ ​മ​ല​ങ്ക​ര സ​ഭാ ച​രി​ത്ര പ്ര​ദ​ർ​ശ​നം, പ​ത്തു​മ​ണി​ക്ക്​ പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും. ഫ്രാ​ൻ​സി​സ്​​കോ പാ​ടി​ല അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്രി​സ്​​തീ​യ​ഗാ​ന മ​ത്സ​രം, സ്​​നേ​ഹ​വി​രു​ന്ന്​ എ​ന്നി​വ​യു​മു​ണ്ടാ​വും.

ഭൂ​മി അ​തി​​​െൻറ അ​വ​കാ​ശി​ക​ൾ​ക്ക്​ ല​ഭി​ക്ക​ണം –മാ​ർ ബ​സേ​ലി​യോ​സ്​ കാ​തോ​ലി​ക്ക ബാ​വ
കു​വൈ​ത്ത്​ സി​റ്റി: ഭൂ​മി അ​തി​​​െൻറ അ​വ​കാ​ശി​ക​ൾ​ക്ക്​ ല​ഭി​ക്ക​ണ​മെ​ന്ന്​ കേ​ര​ള കാ​ത​ലി​ക്​ ബി​ഷ​പ്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ മാ​ർ ബ​സേ​ലി​യോ​സ്​ ക​ർ​ദി​നാ​ൾ ക്ലീ​മ്മീ​സ്​ കാ​തോ​ലി​ക്ക ബാ​വ. കു​വൈ​ത്ത്​ മ​ല​ങ്ക​ര റൈ​റ്റ്​ മൂ​വ്​​മ​​െൻറ്​ ര​ജ​ത ജൂ​ബി​ലി ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ എ​ത്തി​യ അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ പാ​ലി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ചു​മ​ത​ല നി​ർ​വ​ഹി​ക്ക​ണം. സ​ഭ​യോ സ​മു​ദാ​യ​മോ ഇ​ക്കാ​ര്യ​ത്തി​ൽ നോ​ക്കേ​ണ്ട​തി​ല്ല. സം​ഘ​ടി​ത​ര​ല്ലാ​ത്ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. തെ​റ്റ്​​സം​ഭ​വി​ച്ചാ​ൽ അം​ഗീ​ക​രി​ക്കാ​നും തി​രു​ത്താ​നും ക​ഴി​യ​ണം. സ​മു​ദാ​യ​ത്തി​​​െൻറ​യും സ​ഭ​യു​ടെ​യും അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്ത്​ ആ​ർ​ജി​ക്കേ​ണ്ട​താ​ണ്​ ഇൗ ​ഗു​ണം.

സ​മൂ​ഹ മ​നഃ​സാ​ക്ഷി​ക്കാ​യി ഒ​രു​മി​ച്ചു​നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലും വാ​ദ​ങ്ങ​ളേ​ക്കാ​ൾ വി​വാ​ദ​ത്തി​നാ​ണ്​​ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന​ത്.  100 ശ​ത​മാ​നം സാ​ക്ഷ​ര​ത നേ​ടി​യെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​േ​മ്പാ​ഴും ഇ​​ല്ലാ​തെ പോ​വു​ന്ന​ത്​ ഇൗ ​ആ​ർ​ജി​ത​ഭാ​വ​മാ​ണ്. സ​മൂ​ഹ​ത്തെ ഒ​ന്നാ​യി കാ​ണു​ന്ന, ക്രി​യാ​ത്​​മ​ക താ​ൽ​പ​ര്യ​ങ്ങ​ളാ​ണ്​ ന​മു​ക്ക്​ വേ​ണ്ട​ത്. നാ​ട്ടി​ൽ വ​ർ​ഗീ​യ​ത വ​ള​രു​ന്നു​വെ​ന്ന​ത്​ ഖേ​ദ​ക​ര​മാ​ണ്. ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്തു​കൊ​ണ്ട്​ ഒ​രു പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തെ ത​ള​ർ​ത്താ​നോ വ​ള​ർ​ത്താ​നോ ക​ഴി​യി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്ത്​ മ​ല​ങ്ക​ര റൈ​റ്റ്​ മൂ​വ്​​മ​​െൻറ്​ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ബി​നോ​യി കൊ​ച്ചു​ക​രി​ക്ക​ത്തി​ൽ, പ്ര​സി​ഡ​ൻ​റ്​ രാ​ജ​ൻ മാ​ത്യൂ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി തോ​മ​സ്, ട്ര​ഷ​റ​ർ ജോ​ർ​ജ്​ ലൂ​സി പോ​വ​ത്ത്, പ്രോ​ഗ്രാം ജ​ന​റ​ൽ ​ക​ൺ​വീ​ന​ർ എ.​ഒ. സാ​മ്മോ​ൻ, ജൂ​ബി​ലി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - events-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.