കുവൈത്ത് സിറ്റി: ഇസ്ലാമിക ആദർശത്തിനും പ്രബോധനത്തിനും മുസ്ലിം സമുദായത്തിനുമെതിരെ ചില കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന പ്രചാരണങ്ങളോട് നിർമാണാത്മകമായി പ്രതികരിക്കാൻ സമുദായം ശ്രദ്ധിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ്. വൈകാരികവും നിഷേധാത്മകവുമായ പ്രതികരണങ്ങൾക്കുപകരം സമൂഹത്തെ യാഥാർഥ്യം ബോധ്യപ്പെടുത്താനുള്ള അവസരമായി വിമർശനങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഖുർതുബ ഇഹ്യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇസ്ലാമിക് കോൺഫറൻസിെൻറ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വിജ്ഞാനം, വിവേകം എന്ന സമ്മേളന പ്രമേയം വിശദീകരിച്ച് ഐ.എസ്.എം മുൻ വൈസ് പ്രസിഡൻറ് അബ്ദുറഷീദ് കുട്ടമ്പൂർ പ്രഭാഷണം നടത്തി.
സമൂഹ മാധ്യമങ്ങളിൽ അധരവ്യായാമം ചെയ്യുന്നതിന് പകരം സാമൂഹികയാഥാർഥ്യങ്ങളുൾക്കൊണ്ട് കർമഭൂമിയിലിറങ്ങുന്ന യുവതയെയാണ് കാലം ആവശ്യപ്പെടുന്നതെന്ന് പീസ് റേഡിയോ ഡയറക്ടർ താജുദ്ദീൻ സ്വലാഹി പ്രസ്താവിച്ചു. ജംഇയ്യത്ത് ഇഹ്യാഉത്തുറാസിൽ ഇസ്ലാമി ചെയർമാൻ താരിഖ് സാമി സുൽത്താൻ അൽ ഈസാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഔഖാഫിലെ ജാലിയാത്ത് വിഭാഗം പ്രതിനിധി മുഹമ്മദ് അലി സംസാരിച്ചു. സെൻറർ പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ സ്വാഗതവും അശ്റഫ് എകരൂൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.