കുവൈത്ത് സിറ്റി: രാജ്യത്ത് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധന തുടരുന്നു. മൂന്നാം ദിവസം ഗാർഹിക തൊഴിലാളി നിയമവും വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ലംഘിച്ചതിന് 24 ഓഫിസുകൾ സസ്പെൻഡ് ചെയ്തു. ഇതോടെ മൂന്നു ദിവസങ്ങളായി നടപടിയെടുത്ത ഓഫിസുകളുടെ എണ്ണം 78 ആയി.
ആദ്യ ദിവസം നടന്ന പരിശോധനയിൽ 41 റിക്രൂട്ട്മെന്റ് ഓഫിസുകൾ അടച്ചുപൂട്ടിയിരുന്നു. തൊട്ടടുത്ത ദിവസം 13 ഓഫിസുകളും അടച്ചുപൂട്ടി. പുതിയ നിരക്ക് പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചതിനു പിറകെയാണ് പരിശോധന ആരംഭിച്ചത്.
ആഭ്യന്തരം, വാണിജ്യം, മാൻപവർ എന്നിവയിൽ നിന്നുള്ള സംയുക്ത സമിതിയാണ് പരിശോധന നടത്തുന്നത്. തൊഴിലാളികളുടെയും ഉടമകളുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.