കുവൈത്ത് സിറ്റി: മയക്കുമരുന്നുകളുടെയും സൈക്കോ ആക്റ്റീവ് മരുന്നുകളുടെയും വ്യാപാരം നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനും ആഭ്യന്തര മന്ത്രാലയം പരിശോധന തുടരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ജോർഡൻ പൗരൻ പിടിയിലായി. കുവൈത്ത് സിറ്റി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപാർട്ട്മെന്റ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. ലിറിക്ക ഗുളികകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യ ഓപറേഷനിലാണ് പ്രതിയെ പിടികൂടിയത്.
ഏകദേശം 500 തരം സൈക്കോ ആക്റ്റീവ് ഗുളികകൾ പ്രതിയിൽ നിന്ന് കണ്ടെത്തി. പ്രതിയേയും കണ്ടുകെട്ടിയ സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.