ഫ​ർ​വാ​നി​യ​യി​ൽ പ്ര​വാ​സി​യെ മ​രി​ച്ച നി​ല​യിൽ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ൻ പ്ര​വാ​സി​യെ ഫ​ർ​വാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച​യാ​ളു​ടെ മൂ​ന്ന് ബ​ന്ധു​ക്ക​ളെ സം​ശ​യാ​സ്പ​ദ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തു.

കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി ഈ​ജി​പ്ഷ്യ​ൻ പ്ര​വാ​സി അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മ​രി​ച്ച​യാ​ൾ ഏ​ഷ്യ​ൻ പ്ര​വാ​സി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ അ​റി​യി​പ്പും ല​ഭി​ക്കു​ന്ന​തു​വ​രെ ഐ​ഡ​ന്റി​റ്റി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ൻ​സി​ക് മെ​ഡി​സി​ന് അ​യ​ച്ചു. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ൽ നി​ന്ന് ല​ഭി​ക്കും.

Tags:    
News Summary - Expatriate found dead in Farwaniya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.