കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ ഒന്നിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ പ്രമുഖർ സംബന്ധിക്കും. സമ്മേളനത്തോടനുബന്ധിച്ച് ‘മറിമായം’ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടാകും. അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന സെൻട്രൽ കൗൺസിൽ യോഗത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു.
ജനറൽ കൺവീനറായി സഫ്വാൻ, കൺവീനർ കെ. അബ്ദുറഹ് മാൻ, സെക്രട്ടറിയായി നയിം എന്നിവരെയും വകുപ്പ് കൺവീനർമാരായി ഖലീലുറഹ്മാൻ (സാമ്പത്തികം), ഫായിസ് (റവന്യൂ), അഫ്താബ് (സെക്യൂരിറ്റി), ഫൈസൽ കെ.വി., ഷംസീർ (ഗസ്റ്റ്), നിഷാദ് ഇളയത് (പ്രോഗ്രാം), ജവാദ്, റഫീഖ് ബാബു (പ്രചാരണം), ജസീൽ (ഫോട്ടോഗ്രഫി), അനിയൻ കുഞ്ഞ്, ഗിരീഷ്, അൻവർ സഈദ് (റിസപ്ഷൻ), അബ്ദുൽ വാഹിദ് (വളന്റിയർ) എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റസീന സ്വാഗതവും ഗിരീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.