കുവൈത്ത് സിറ്റി: അടുത്ത വർഷം രണ്ടാം രജിസ്ട്രേഷൻ കാലയളവുവരെ പുതിയ വിദേശ വിദ്യാർഥികളെ സ്വീകരിക്കില്ലെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി അഡ്മിഷൻ ആൻഡ് രജിസ്ട്രേഷൻ ഡീൻ ഡോ. അബ്ദുല്ല അൽ ഹജ്രി വ്യക്തമാക്കി.
വരാനിരിക്കുന്ന രജിസ്ട്രേഷൻ കാലയളവിലേക്ക് കുവൈത്ത് വിദ്യാർഥികൾക്കായി സ്പോട്ടുകൾ സംവരണം ചെയ്തിരിക്കുന്നതിനാലാണിത്. 2023/24 അധ്യയന വർഷത്തേക്കുള്ള രണ്ടാമത്തെ രജിസ്ട്രേഷൻ സമയത്താകും വിദേശ വിദ്യാർഥികളെ ഇനി പരിഗണിക്കുക.
അപേക്ഷ സമർപ്പിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ഹൈസ്കൂൾ ഗ്രേഡ് സർട്ടിഫിക്കറ്റിൽ കുറഞ്ഞത് 90 ശതമാനം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ സമർപ്പിക്കേണ്ടതിന്റെ രൂപവും മറ്റു വിവരങ്ങളും യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
എൻറോൾമെന്റിനും പ്രവേശനാനുമതിക്കും അപേക്ഷകൾ സമർപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കർശനമായി പാലിക്കണം. പ്രഖ്യാപിത കാലയളവ് അവസാനിച്ചതിനുശേഷം അപേക്ഷ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.