കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ബുധനാഴ്ച കുവൈത്തിലെത്തും. മൂന്നുദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തുന്നത്.കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് തുടങ്ങി ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹിന് കൈമാറും.പ്രതിരോധം, വ്യാപാരം, ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചര്‍ച്ച ചെയ്യും.ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തും.
കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന ഇന്ത്യക്ക് സഹായം നൽകാൻ മുന്നോട്ടുവന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഏറ്റവും കൂടുതൽ സഹായം അയക്കുന്ന രാജ്യങ്ങളിലൊന്നും കുവൈത്താണ്.ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളും ഒാക്സിജൻ സിലിണ്ടറുകളും ഒാക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് വിമാന മാർഗവും കപ്പൽ മാർഗവും കുവൈത്തിൽനിന്ന് കൊണ്ടുപോകുന്നത്. 2800 മെട്രിക് ടൺ ഒാക്സിജൻ കുവൈത്തിൽനിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്.
മന്ത്രിതല സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നത് കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ പ്രവാസി ഇന്ത്യക്കാർക്കും ഗുണകരമാണ്.കുവൈത്ത് ഇന്ത്യക്ക് നല്കിയ സഹായങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും കൂടിയാണ് മന്ത്രിയുടെ സന്ദർശനമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.