കുവൈത്ത് സിറ്റി: ഖത്തർ വിഷയത്തിൽ കുവൈത്തിെൻറ നിലപാടിന് കാതോർത്ത് അറബ് ലോകം. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലെ പിണക്കം മാറ്റാൻ ഇക്കുറിയും കുവൈത്ത് അമീറിെൻറ ഇടപെടലുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. പൊതുവെ ഇത്തരം വിഷയങ്ങളിൽ കുവൈത്ത് പുലർത്തിവരുന്ന സമദൂര നിലപാടുകൾ ജി.സി.സി ഐക്യത്തിന് കരുത്തുപകർന്നിട്ടുണ്ട്.
അംഗരാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടക്കം മുതലേ മാധ്യസ്ഥ്യ ശ്രമങ്ങളുമായി കുവൈത്ത് മുന്നിലുണ്ടായിരുന്നു. ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലെ പൊതു അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ കുവൈത്ത് അമീറിെൻറ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സൗദിയും ബഹ്റൈനും യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനിയും ബുധനാഴ്ച കുവൈത്ത് അമീറിനെ സന്ദർശിച്ചിരുന്നു. റമദാൻ ആശംസകൾ കൈമാറാനുള്ള സന്ദർശനമാണെങ്കിലും കുവൈത്ത് അമീറിെൻറ മാധ്യസ്ഥ്യശ്രമങ്ങളുടെ ഭാഗമായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.