കുവൈത്ത് സിറ്റി: ഫൈസൽ വിന്നേഴ്സിെൻറ വിയോഗത്തോടെ നഷ്ടമായത് സഹൃദയനായ കലാകാരനെയും ബിസിനസുകാരനെയും. വിന്നേഴ്സ് റസ്റ്റാറൻറ് ഉടമയായിരുന്ന അദ്ദേഹം ബിസിനസ് തിരക്കുകൾക്കിടയിലും കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തി.
ഒരുകാലത്ത് കുവൈത്തിലെ സംഗീത സദസ്സുകളിലെ സ്ഥിരസാന്നിധ്യമയിരുന്നു അദ്ദേഹം. രൂപംകൊണ്ടും ആലാപന ചാതുരികൊണ്ടും അദ്ദേഹത്തിന് 'കുവൈത്തിലെ അദ്നാൻ സാമി' എന്ന പേരുവീണു. അദ്നാൻ സമിയുടെയും മുഹമ്മദ് റഫിയുടെയും പാട്ടുകളായിരുന്നു ഫൈസൽ വിന്നേഴ്സിെൻറ ഫേവറിറ്റ്.
കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ബിസിനസുകാരൻ എന്നനിലയിൽ അദ്ദേഹം നൽകിയ സാമ്പത്തിക പിന്തുണയും മറക്കാൻ കഴിയുന്നതല്ല. ജീവകാരുണ്യ പ്രവർത്തന രംഗത്തും അദ്ദേഹത്തിെൻറ സംഭാവനകൾ ശ്രദ്ധേയമാണ്. അടുത്തകാലത്താണ് കുവൈത്ത് വിട്ടത്.
നാട്ടിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മലപ്പുറം തിരൂർ ഇരിങ്ങാവൂർ സ്വദേശിയാണ്. പിതാവ്: പരേതനായ പൂണറി കുഞ്ഞുമൊയ്തീൻ. മാതാവ്: സുഹ്റാബി. ഭാര്യ: സാബിദ. മക്കൾ: ഫഹ്മിദ, നൂഹ്, നൂഹ, റൂസ. സഹോദരങ്ങൾ: ഫഹദ്, ഫൈസ്, സുബൈദ, റസിയ, സമീറ, മുംതാസ്.
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് മുൻ വർക്കിങ് കമ്മിറ്റി അംഗം ഫൈസൽ വിന്നേഴ്സിെൻറ നിര്യാണത്തിൽ സംഘടന അനുശോചിച്ചു.
പാർട്ടിക്ക് തുടക്കത്തിൽ ഒരുപാട് സഹായം നൽകിയ വ്യക്തിയാണ് അദ്ദേഹം. ഒരുപാട് നല്ല ഓർമകൾ ബാക്കിവെച്ചാണ് അദ്ദേഹത്തിെൻറ മടക്കം. കലാസാംസ്കാരിക മേഖലയിലും ജീവകാരുണ്യ പ്രവർത്തനരംഗത്തും ഫൈസൽ വിന്നേഴ്സ് മാതൃകപരമായ മികച്ച സേവനങ്ങൾ നൽകിയയാളാണെന്ന് വെൽഫെയർ കേരള കുവൈത്ത് അനുശോചന കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: വ്യാപാരിയും കലാകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്സിെൻറ നിര്യാണത്തിൽ കെ.െഎ.ജി കുവൈത്ത് അനുശോചിച്ചു. കെ.െഎ.ജിയുടെ സഹകാരിയായിരുന്ന അദ്ദേഹം കലയെയും കലാകാരന്മാരെയും അതിരറ്റ് സ്നേഹിക്കുകയും പിന്തുണ നൽകുകയും ചെയ്തയാളാണ്. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനരംഗത്തും അദ്ദേഹത്തിെൻറ സംഭാവനകൾ ശ്രദ്ധേയമാണ്. വിയോഗത്തിൽ കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതായും കെ.െഎ.ജി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: ഫൈസൽ വിന്നേഴ്സിെൻറ ആകസ്മിക വേർപാടിൽ കെ.ഡി.എൻ.എ അഗാധ ദുഃഖം രേഖപ്പെടുത്തി. കെ.ഡി.എൻ.എയുമായി വളരെ അടുത്ത ബന്ധം നിലനിർത്തിയിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി നൽകണമേ എന്നും പരേതെൻറ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും കെ.ഡി.എൻ.എ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സിറ്റി: വ്യവസായിയും ഗായകനും, കലാ സാംസ്കാരികരംഗത്തു നിറസ്സാന്നിധ്യവുമായിരുന്ന ഫൈസൽ വിന്നേഴ്സിെൻറ നിര്യാണത്തിൽ കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. കെ.ഇ.എയുടെ ആദ്യകാല കലാപരിപാടികളിൽ എന്നും ഫൈസൽ വിന്നേഴ്സിെൻറ സാന്നിധ്യം ഉണ്ടായിരുന്നു. കെ.ഇ.എയുടെ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിെൻറ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.