കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിൽ ഉൗരും പേരുമില്ലാതെ പടച്ചുവിടുന്ന വ്യാജ പോസ്റ്ററുകൾ ലക്കും ലഗാനുമില്ലാതെ ഫോർവേഡ് ചെയ്യുന്നതിൽ പ്രവാസികളും പിന്നിലല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിരവധി വ്യാജ പോസ്റ്ററുകളാണ് സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത്. ഇതിെൻറ ആധികാരികത ഉറപ്പുവരുത്താതെ ഷെയർ ചെയ്യുന്നവർ അതിെൻറ ഗൗരവം അറിയുന്നില്ല. പ്രമുഖ ടി.വി ചാനലുകളുടെ ലോഗോ ചേർത്തും വ്യാജ പോസ്റ്ററുകളും ടെലിവിഷൻ സ്ക്രീനിെൻറ തിരുത്തിയ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു.
തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ഷെയർ ചെയ്യുന്നവരും കുറവല്ല. കഴിഞ്ഞദിവസം നടന്ന കേരളത്തിലെ ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ പോസ്റ്ററുകൾ ഇറങ്ങിയിട്ടുണ്ട്. ഇടതുനില പരുങ്ങലിൽ എന്ന് വലതുപക്ഷക്കാരും യു.ഡി.എഫ് കോട്ടകൾ തകർന്നുവെന്ന് ഇടതുപക്ഷക്കാരും ബി.ജെ.പി മുന്നേറ്റമെന്ന് അവരും പ്രചരിപ്പിക്കുന്നു. വോെട്ടണ്ണുന്നതിന് മുമ്പാണീ തീർപ്പുകൽപ്പിക്കൽ.
നേതാക്കളുടെ ചിത്രങ്ങൾ ചേർത്ത് അവരറിയാത്ത പ്രസ്താവനകൾ ഇറക്കുന്നു. വിഡിയോയിൽ വരെ എഡിറ്റിങ് നടത്തുന്നുണ്ട്. വ്യക്തിഹത്യയും വംശീയതയും നിറയുന്ന വ്യാജങ്ങൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണ്. ഇത്തരം വ്യാജവും അധിക്ഷേപവും സൃഷ്ടിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണ്. ജനുവരി ഒന്നുമുതൽ കേരളത്തിൽ പുരുഷന്മാർക്ക് രണ്ടു ഭാര്യമാർ നിർബന്ധം എന്നുവരെ മീഡിയവൺ ചാനലിെൻറ ലോഗോ ചേർത്ത് വ്യാജ പോസ്റ്റർ ഇറക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ വ്യാജമെന്നു മനസ്സിലാവുന്ന ഇത്തരം പോസ്റ്ററുകൾ വരെ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിറഞ്ഞോടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.