കുവൈത്ത് സിറ്റി: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഈജിപ്ഷ്യൻ സംഘം പിടിയിൽ. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഖാദിസിയ ഇൻവെസ്റ്റിഗേഷൻസ് ടീം നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്.
വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാനാവശ്യമായ ഉപകരണങ്ങളും, മെഡിക്കൽ ഫോമുകളും പ്രതിയിൽ നിന്നു കണ്ടെടുത്തു. ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈപ്പറ്റി ആവശ്യക്കാര്‍ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കലായിരുന്നു സംഘത്തിന്റെ രീതി.
ഇത്തരത്തിൽ നിരവധി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകൾ പ്രതികള്‍ വിതരണം ചെയ്തതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.