കുവൈത്ത് സിറ്റി: കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മാധ്യമങ്ങളോട് ഇൻഫർമേഷൻ മന്ത്രാലയം. എല്ലാ മാധ്യമങ്ങളും പ്രൊഫഷനൽ മാനദണ്ഡങ്ങൾ പാലിക്കാനും വിശ്വാസ്യതയിലും ദേശീയ താൽപര്യങ്ങളിലും ശ്രദ്ധാലുവായിരിക്കണമെന്നും ഇൻഫർമേഷൻ മന്ത്രാലയം പ്രസ്, പബ്ലിഷിങ്, പ്രിന്റിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ലാഫി അൽ സുബൈഇ വ്യക്തമാക്കി.
മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും സ്വീകരിച്ച ചില നടപടികളെക്കുറിച്ച് പത്ര, ദൃശ്യ മാധ്യമങ്ങളും ഇലക്ട്രോണിക് ഔട്ട്ലറ്റുകളും തെറ്റായ വാർത്തകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.