കുവൈത്ത് സിറ്റി: സൗഹാർദ്രം കുവൈത്ത് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഈ ദ് ആഘോഷവും അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. അംഗങ്ങളുടെ വിവിധയിനം കലാ പരിപാടികളു ം കരിമ്പൊളി കുവൈത്ത് നയിച്ച നാടൻ പാട്ടുകളുമുണ്ടായി. സൗഹാർദ്രം കുവൈത്ത് പ്രസിഡൻറ് ബിജു ഭവൻസിെൻറ അധ്യക്ഷതയിൽ മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക പ്രവർത്തകരായ ബാബു ഫ്രാൻസിസ്, മുബാറക് കാമ്പ്രത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ‘അറിവിെൻറ ലോകം’ പരിപാടിയിലെ വിജയിക്ക് സ്വർണ സമ്മാനവും കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാ പ്രതിഭകൾക്കും മെഡലും മെമ്മേൻറായും നൽകി. സുരേഷ് കുമാർ, അമ്മു, ഷൈനി എന്നിവർ സംസാരിച്ചു. സദാനന്ദൻ നായർ നന്ദി പറഞ്ഞു. അജിത്, ശരത്, സന്തോഷ് ചന്ദ്രൻ, എ.കെ. ഹുസൈൻ, ഷിജു, സിന്ധു, പ്രിയ, റോയി മാത്യൂ, രേഷ്മ, ഹസീന, സുജ, സുബി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.