ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​ന് പി.​ജി. ബി​നു സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റു​ന്നു

ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​ന് വോ​യ്സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ന്യൂ​സി​ലാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന ഗാ​യ​ക​നും അ​വ​താ​ര​ക​നു​മാ​യ ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​ന് വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 22 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഷൈ​ജു പ​ള്ളി​പ്പു​റം കു​വൈ​ത്തി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന​ത്. യാ​​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ വോ​യ്സ് കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി ഷ​നി​ൽ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ കു​ഞ്ഞി​പ​റ​മ്പ​ത്ത്, പ്ര​സി​ഡ​ന്റ് ജോ​യ് ന​ന്ദ​നം, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​ൺ​വീ​ന​ർ നി​തി​ൻ ജി. ​മോ​ഹ​ൻ, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ല​ത, വൈ​സ് പ്ര​സി​ഡ​ന്റ് മി​നി​കൃ​ഷ്ണ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം സ​നു രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​ന് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. ഷൈ​ജു പ​ള്ളി​പ്പു​റം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. വോ​യ്സ് കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജീ​ഷ് പി. ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​പി​ൻ കെ. ​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.