വാ​ഹ​ന​ങ്ങ​ൾ​ക്ക് തീപി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​ന അ​ണ​ക്കു​ന്നു

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീപി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീപി​ടി​ച്ചു. ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീപി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട്ടു.

വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും തീ​പി​ടി​ത്ത ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച സ​ബാ​ഹി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ൽ​മി​യ​യി​ൽ അ​പാ​ർ​ട്മെ​ന്റ് ബി​ൽ​ഡി​ങ്ങി​ലും തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രു​ന്നു. സ​ബാ​ഹി​യ ഏ​രി​യ​യി​ലെ ഒ​രു വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്.

Tags:    
News Summary - Several vehicles caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.