കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന മംഗഫ് ഏരിയ ഭാരവാഹി ജാസ്സിം റഷീദിന് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ കെ.എൻ.എം യാത്രയയപ്പ് നൽകി. മംഗഫിൽ നടന്ന യൂനിറ്റ് മെംബർമാരുടെയും ഖുർആൻ പഠിതാക്കളുടെയും സംയുക്ത യോഗത്തിലാണ് യാത്രയയപ്പ് നൽകിയത്.
മുഹമ്മദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി ജൈസൽ എടവണ്ണ സ്വാഗതം പറഞ്ഞു. എൻ.എം.അഷ്റഫ്, ജാബിർ ഹംസ, മുനീർ, റമീസ്, നാസർ അത്തോളി, മുഹമ്മദ് അസ്ലം, സുഹൈൽ, ഷംസുദീൻ, ശാക്കിർ, ഫവാസ് എന്നിവർ ആശംസകൾ നേർന്നു. ഹുദാ സെന്റർ കേന്ദ്ര പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന്, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി വൈസ് പ്രസിഡന്റ് ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി എന്നിവർ സംബന്ധിച്ചു. തുടർന്ന് സെന്ററിന്റെ സ്നേഹോപഹാരം ജാസ്സിം റഷീദിനു സമ്മാനിച്ചു. ജാസ്സിം റഷീദ് മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.