വി​ദ്യാ​ർ​ഥി​ക​ൾ കേ​ന്ദ്ര​ത്തി​ൽ

കു​വൈ​ത്ത് സൊ​സൈ​റ്റി യ​മ​നി​ൽ വി​ദ്യാ​ർ​ഥി കേ​ന്ദ്രം തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ സ്റ്റു​ഡ​ന്‍റ്സ് സ​പ്പോ​ർ​ട്ട് യ​മ​നി​ൽ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്രം തു​റ​ന്നു. ഹ​ഡി​ബോ പ​ട്ട​ണ​ത്തി​ൽ പ്ര​തി​വ​ർ​ഷം 1,500 വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​താ​ണ് കേ​ന്ദ്രം. ഒ​മ്പ​ത് വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന ‘കു​വൈ​ത്ത് ഓ​ൺ യു​വ​ർ സൈ​ഡ്’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി.

മൂ​ന്ന് നി​ല​ക​ളി​ലാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കേ​ന്ദ്ര​മെ​ന്ന് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ൽ സ​ബേ​ജ് പ​റ​ഞ്ഞു. പ്ര​ത്യേ​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഭൂ​വു​ട​മ വി​ട്ടു​കൊ​ടു​ത്ത 875 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്താ​ണ് കേ​ന്ദ്രം നി​ർ​മി​ച്ച​ത്.

Tags:    
News Summary - Kuwait Society opens student center in Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.