കുവൈത്ത് സിറ്റി: കൊറോണ വൈറസിെൻറ രണ്ടാം വ്യാപനത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളിലെ കൂടുതൽ കേസുകളും തീവ്രപരിചരണത്തിലുള്ളവരുടെയും മരിക്കുന്നവരുടെയും എണ്ണവും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.
വരുന്ന ആഴ്ചകൾ നിർണായകമാണ്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ കോവിഡ് പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുത്.ലോകം മൊത്തം വൈറസിെൻറ രണ്ടാം വരവിെൻറ സാധ്യതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കുവൈത്തും ഇൗ അപകടാവസ്ഥയിൽനിന്ന് മുക്തമല്ല.
ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുക മാത്രമാണ് വഴി. വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്വയം നിയന്ത്രണത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാനാണ് താൽപര്യപ്പെടുന്നത്.കാര്യങ്ങൾ കൈവിട്ടുപോവുന്ന ഘട്ടം വന്നാൽ എല്ലാ സാധ്യതകളും പരിഗണിക്കേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.