കുവൈത്ത് സിറ്റി: പുകവലി തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് സൊസൈറ്റി ഫോർ പ്രിവന്റിങ് സ്മോക്കിങ് ആൻഡ് കാൻസർ (കെ.എസ്.പി.എസ്.സി)ക്ക് അറബ് മേഖലയിൽ രണ്ടാം സ്ഥാനം. അറബ് ലോകത്തെ പുകവലിയെക്കുറിച്ചുള്ള അവബോധത്തിന് മികച്ച സർക്കാറിതര കൂട്ടായ്മ എന്ന നിലയിലാണ് ഈ സമ്മാനമെന്ന് കെ.എസ്.പി.എസ്.സി ചെയർമാൻ ഡോ. ഖാലിദ് അഹ്മദ് അൽ സാലെ പറഞ്ഞു. ആദ്യ പതിപ്പിൽ പുരസ്കാരം നേടിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തിൽ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരം കൈമാറി. കൗൺസിൽ ഓഫ് അറബ് ഇക്കണോമിക് യൂനിറ്റി, ഇന്റർ നാഷനൽ സൊസൈറ്റി ഫോർ പ്രിവന്റീവ് കൊറോണറി മെഡിസിൻ, അറബ് മെഡിക്കൽ അസോസിയേഷൻ എഗെയ്ൻസ്റ്റ് കാൻസർ, കെ.എസ്.പി.എസ്.സി എന്നിവ ഉൾപ്പെടുന്ന അറബ് യൂനിയൻ ഫോർ ഹ്യുമാനിറ്റീസ് ആൻഡ് ഡവലപ്മെന്റിന്റെ സംരംഭമാണ് സമ്മാനം. പുകവലിക്കെതിരെയുള്ള ശ്രമങ്ങൾ ഏകീകരിക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.