കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച രാജേഷ് കുമാർ വിശ്വനാഥൻ ആചാരിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി.
രാജേഷിെൻറ അർബുദരോഗിയായ മാതാവിനുള്ള ചികിത്സസഹായം കുടുംബസുഹൃത്തായ വാസു പ്രസന്നൻ വോയ്സ് കുവൈത്ത് പ്രസിഡൻറ് ഷനിൽ വെങ്ങളത്തിൽനിന്ന് ഏറ്റുവാങ്ങി. രാജേഷിെൻറ ഭാര്യ അശ്വതിക്കുള്ള സാമ്പത്തികസഹായം പിതൃസഹോദരൻ സലിൽ കുമാർ വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി. ബിനുവിൽനിന്ന് ഏറ്റുവാങ്ങി. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി. ഷാജി, വെൽഫെയർ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, അബ്ബാസിയ യൂനിറ്റ് കൺവീനർ ടി.കെ. റെജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.