കുവൈത്ത് സിറ്റി: ദജീജ് ഏരിയയിൽ ഗോഡൗണിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വെയർഹൗസിൽ മരവും ഡീസലും അടങ്ങിയതിനാൽ തീ വ്യാപിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
അഗ്നിശമനസേനയുടെ വിപുലമായ യൂനിറ്റാണ് സ്ഥലത്തെത്തിയത്. വെള്ളംചീറ്റിച്ച് തീ അണക്കുന്നതിനൊപ്പം ഗോഡൗണിന്റെ മറ്റു സുരക്ഷാപ്രശ്നങ്ങൾ സംരക്ഷിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കുകളില്ലെന്നും വൈകാതെ തീ നിയന്ത്രണവിധേയമാക്കി അണച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
വേനൽ കനത്തതും താപനില ഉയർന്നതും രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ദിവസവും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങളോടും സ്ഥാപനങ്ങളോടും ജാഗ്രത പുലർത്താനും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാനും അധികൃതർ ആവശ്യപ്പെട്ടു. തീപിടിത്തം ഉണ്ടായാൽ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.